തിരുവനന്തപുരം : വിമാനത്താവളത്തിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു. റ്റാറ്റ എംഡി ചെക്ക് എക്സ്പ്രസ് പിസിആർ പരിശോധനയ്ക്ക് 975 രൂപയാക്കി കുറച്ചു. തെർമോ അക്യുലോ പരിശോധനയ്ക്ക് 1,200 രൂപയാക്കി.
കോവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചിരുന്നു. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്.