മരണസമയത്ത് ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങൾ മനുഷ്യ മനസ്സില്‍ ഒന്ന് മിന്നിമറയും.


മരണസമയത്ത് ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങൾ മനുഷ്യ മനസ്സില്‍ ഒന്ന് മിന്നിമറയുമെന്ന് പഠനം. മരണസമയത്ത് മസ്തിഷ്‌കത്തിലു ണ്ടാകുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തിയ ഒരു പഠനത്തില്‍ മരണസമയത്ത് നമ്മുടെ ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ ഒന്ന് മിന്നിമറയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
എൺപ്പത്തി ഏഴു വയസ്സുള്ളയാളില്‍ നടത്തിയ പഠനത്തിലാണ് ഈ സുപ്രധാന കണ്ടുപിടിത്തം ഉണ്ടായിരിക്കുന്നത്. അപസ്മാരം ബാധിച്ച 87 കാരന്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ റെക്കോര്‍ഡിംഗുകള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. ഇതോടെ മരണത്തിന് മുമ്പായി അദ്ദേഹം കടന്നുപോയ നിമിഷങ്ങളെ രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞു എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.


മരണസമയത്ത് മനുഷ്യരില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത് എന്നതിനെപ്പറ്റി പല പഠനറിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ടെങ്കിലും അവയുടെ വിശ്വസനീയത അപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ മരണം എന്നാലെന്താണെന്നും മരണത്തിന് ശേഷം എന്തെന്നുമുള്ള ഉത്തരത്തിലേക്ക് മനുഷ്യൻ എത്തുന്നു എന്നതിന്റെ തെളിവാണ് പുതിയ പഠനം നൽകുന്നത്.
أحدث أقدم