ആർട്ടിസ്റ്റിക് ഡയറക്‌ടർ ശാന്താ ഭാസ്‌കറിന്റെ മരണം സിംഗപ്പൂരിലെ കലാകായിക സമൂഹത്തിന് വലിയ നഷ്ടം







സന്ദീപ് എം സോമൻ
സിംഗപ്പൂർ ന്യൂസ് ബ്യൂറോ

സിംഗപ്പൂർ : സിംഗപ്പൂരിലെ കലാകായിക സമൂഹത്തിന്, പ്രത്യേകിച്ച് ക്ലാസിക്കൽ ഡാൻസ് വലിയ നഷ്ടമാണ് ആർട്ടിസ്റ്റിക് ഡയറക്‌ടർ ശാന്താ ഭാസ്‌കറി(83),ന്റെ വേർപാട് . ഈ പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ നഷ്ടം ഇപ്പോഴും നടുക്കം മാറാതെയാണ് സിംഗപ്പൂരിലെ സമൂഹം.

കലയ്ക്ക് ആർട്ടിസ്റ്റിക് ഡയറക്‌ടർ ശാന്താ ഭാസ്‌കർ സംഭാവനകൾ മറക്കാനാവാത്തതാണ് .
ഉത്സാഹിയായ ഒരു കലാസംവിധായികയെയും കലാസ്‌നേഹിയെയും ആണ് നമുക്ക് നഷ്ടമായത്.

1952 ൽ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ കെ.പി. ഭാസ്‌കർ സിംഗപ്പൂരിലേക്ക് വരികയും , റിപ്പബ്ലിക് ഓഫ് സിംഗപ്പൂരിലെ ആദ്യത്തെ ക്ലാസിക്കൽ ഇന്ത്യൻ നൃത്താധ്യാപകനായി ഭാസ്‌കർ അകാഡെമി സ്ഥാപിച്ചു.

1955 മിസ്റ്റർ ഭാസ്‌കർ ഇന്ത്യയിലേക്ക് പോയി 16 വയസ്സുള്ള പങ്ക്യമ്മ ശാന്തമ്മയെ വിവാഹം കഴിച്ചു സിംഗപ്പൂരിൽ എത്തി, ഇവിടെ ഭാസ്‌കറിന്റെ ഡാൻസ് അക്കാദമിക്ക് കീഴിൽ നൃത്തം അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യ്തു.

1958 ചൈനീസ് നാടോടിക്കഥയുടെ ചലച്ചിത്ര പതിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശാന്ത ഭാസ്‌കർ തന്റെ ആദ്യ പ്രൊഡക്ഷൻ ബട്ടർഫ്‌ലൈ ലവേഴ്‌സ് കൊറിയോഗ്രാഫ് ചെയ്യ്തു. സിംഗപ്പൂരിലെ ആദ്യത്തെ ഭരതനാട്യം അരങ്ങേറ്റവും അവർ നടത്തി.


أحدث أقدم