കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം







കോ​ഴി​ക്കോ​ട് : കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ യു​വ​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. 

മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​നി​യാ​യ ജി ​യ​റാം ജി​ലോ​ട്ടി​നെ​യാ​ണ് ആ​ശു​പ​ത്രി​യി​ലെ സെ​ല്ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ്വാ​സം​മു​ട്ടി​യാ​ണ് മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി.

ജി​ലോ​ട്ടി​നെ​പ്പം സെ​ല്ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​നി​യാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​യെ ശ​നി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും കോ​ഴി​ക്കോ​ട് ഡി​സി​പി പ​റ​ഞ്ഞു.

ജി​യ​യു​ടെ ത​ല​യു​ടെ പി​ന്നി​ല്‍ ശ​ക്ത​മാ​യ അ​ടി​യേ​റ്റ മു​ഴ​യു​ണ്ട്. ക​ഴു​ത്തി​ല്‍ ന​ഖ​ത്തി​ന്‍റെ പാ​ടു​ക​ളു​മു​ണ്ട്. മൂ​ക്കി​ല്‍ നി​ന്നും ചെ​വി​യി​ല്‍ നി​ന്നും ര​ക്തം ഒ​ഴു​കി​യി രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ​യാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മ​റ്റൊ​രു അ​ന്തേ​വാ​സി​നി​യും ഇ​വ​രു​മാ​യി ത​ലേ​ന്നു വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സെ​ല്ലി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്.


Previous Post Next Post