മഹാരാഷ്ട്ര സ്വദേശിനിയായ ജി യറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
ജിലോട്ടിനെപ്പം സെല്ലിൽ കഴിഞ്ഞിരുന്ന കോൽക്കത്ത സ്വദേശിനിയാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ശനിയാഴ്ച അറസ്റ്റ് ചെയ്യുമെന്നും കോഴിക്കോട് ഡിസിപി പറഞ്ഞു.
ജിയയുടെ തലയുടെ പിന്നില്‍ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തില്‍ നഖത്തിന്റെ പാടുകളുമുണ്ട്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകിയി രുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസികാരോഗ്യകേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്നു വഴക്കുണ്ടായിരുന്നതായി അധികൃതർ പറയുന്നു. സെല്ലിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെ ത്തിയത്.