ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു; ലോറിക്കടിയിൽപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.



എം.സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. 

ലോറിക്കടിയിലേയ്ക്കു മറിഞ്ഞ ഓട്ടോ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. 

അപകടത്തിൽ മരിച്ച ഏറ്റുമാനൂർ കടപ്പൂർ സ്വദേശി ദിലീപി (36)ന്റെ മൃതദേഹം പൊലീസ് എത്തിയാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. 

അപകടത്തെ തുടർന്ന് എം.സി റോഡിൽ പട്ടിത്താനത്ത് ഗതാഗത തടസവും ഉണ്ടായി.

ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു  അപകടം. 

ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ലോറിക്ക് അടിയിലേയ്ക്കാണ് മറിഞ്ഞത്. 

ഓട്ടോ ഡ്രൈവറുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി
أحدث أقدم