KSRTC ബസുകള്‍ക്ക് ജില്ല തിരിച്ചുള്ള കോഡ് നൽകുന്നു






തിരുവനന്തപുരം : KSRTC ബസിൽ ജില്ല അടിസ്ഥാനത്തില്‍ സീരിയല്‍ നമ്പര്‍ നല്‍കുന്നതിനായി നിലവിലുള്ള ബോണറ്റ് നമ്പര്‍ ഒഴിവാക്കാതെ അതിനൊപ്പം ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങള്‍കൂടെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നമ്പര്‍ അനുവദിക്കും.

തിരുവനന്തപുരം-TV , കൊല്ലം- KL , പത്തനംതിട്ട- PT, ആലപ്പുഴ-AL, കോട്ടയം- KT, ഇടുക്കി-ID, എറണാകുളം-EK, തൃശ്ശൂര്‍-TR , പാലക്കാട്- PL , മലപ്പുറം- ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂര്‍- KN, കാസര്‍ഗോഡ് - KG എന്നിങ്ങനെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന് മുതലുള്ള നമ്പരുകളും നല്‍കുമെന്ന് പ്രസ്താവനയിൽ കെഎസ്ആർടിസി അറിയിച്ചു.

ഇനി മുതല്‍ നിലവില്‍ രേഖപ്പെടുത്തിയിരുന്ന ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജൻറം ബസുകളില്‍ ജെഎൻ സീരിയലില്‍ ഉള്ള ബോണറ്റ് നമ്പരുകള്‍ വലത് വശത്തും സിറ്റി സര്‍ക്കുലര്‍ (CC), സിറ്റി ഷട്ടില്‍ (CS) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കും.



أحدث أقدم