വാഹനപ്പെരുപ്പം: 1000 പേ​ര്‍​ക്ക്​ 445 വാ​ഹ​ന​ങ്ങള്‍, ചൈനക്കും മുന്നില്‍ കേരളം



തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ വാ​ഹ​ന​പ്പെ​രു​പ്പം ചൈ​ന​യെ​ക്കാ​ള്‍ കൂ​ടു​ത​ലും വി​ക​സി​ത രാ​ജ്യ​ങ്ങ​ള്‍​ക്കൊ​പ്പ​വു​മെ​ന്ന്​ ആ​സൂ​ത്ര​ണ ബോ​ര്‍​ഡ്​ ത​യാ​റാ​ക്കി​യ സാ​മ്ബ​ത്തി​കാ​വ​ലോ​ക​നം. 2021 മാ​ര്‍​ച്ച്‌​ വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം സം​സ്ഥാ​ന​ത്ത്​ 1000 പേ​ര്‍​ക്ക്​ 445 വാ​ഹ​ന​ങ്ങ​ളു​ണ്ട്. ദേ​ശീ​യ ശ​രാ​ശ​രി 1000 പേ​ര്‍​ക്ക്​ 18 വാ​ഹ​ന​മാ​ണ്. ചൈ​ന​യി​ല്‍ 1000 പേ​ര്‍​ക്ക്​ 47ഉം ​അ​മേ​രി​ക്ക​യി​ല്‍ 507ഉം ​വാ​ഹ​ന​മാ​ണു​ള്ള​തെ​ന്ന്​ റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ച്‌​ വ​രെ 148.47 ല​ക്ഷം വാ​ഹ​ന​ങ്ങ​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ രാ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ഒ​മ്ബ​തു ശ​ത​മാ​നം വീ​ത​മാ​ണ്​ വാ​ര്‍​ഷി​ക വ​ള​ര്‍​ച്ച. എ​ന്നാ​ല്‍, മു​ന്‍​വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ ഇ​ക്കൊ​ല്ലം 4.7 ശ​ത​മാ​നം കു​റ​ഞ്ഞു. 2019-20ല്‍ 8,49,200 ​ആ​യി​രു​ന്ന പു​തി​യ ര​ജി​സ്​​ട്രേ​ഷ​ന്‍​ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 2020-21ല്‍ 6,62,979 ​ആ​യി.
സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ഹ​നം എ​റ​ണാ​കു​ളം ജി​ല്ല​യി​ലും തൊ​ട്ട​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്. വ​യ​നാ​ട്​ ജി​ല്ല​യി​ലാ​ണ്​ വാ​ഹ​നം കു​റ​വ്​. വാ​ഹ​ന വ​ള​ര്‍​ച്ച​യും റോ​ഡു​ക​ളു​ടെ ശേ​ഷി വ​ര്‍​ധ​ന​യും ത​മ്മി​ലെ പൊ​തു​ത്ത​ക്കേ​ടു​ക​ള്‍ റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. സം​സ്ഥാ​ന​ത്ത്​ ര​ജി​സ്റ്റ​ര്‍ ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ല്‍ 65 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്. റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​ത്തി​ലും ഉ​ള്‍​പ്പെ​ടു​ന്ന​തും ഇ​വ​യാ​ണ്. പ്ര​തി​ദി​നം 96 അ​പ​ക​ട​ങ്ങ​ള്‍. 2018ല്‍ 34,472 ​അ​പ​ക​ട​മു​ണ്ടാ​യി.

സം​സ്ഥാ​ന​ത്തെ മൊ​ത്തം അ​പ​ക​ട​ങ്ങ​ളി​ല്‍ 41 ശ​ത​മാ​നം ഇ​രു​ച​ക്ര​വാ​ഹ​നാ​പ​ക​ട​ങ്ങ​ളും 30.30 ശ​ത​മാ​നം കാ​റ​പ​ക​ട​ങ്ങ​ളു​മാ​ണ്​. 2020ല്‍ 1521 ​ബ​സ്​ അ​പ​ക​ടം ഉ​ണ്ടാ​യ​തി​ല്‍ 276ഉം ​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ്. 2020ല്‍ ​വാ​ഹ​നാ​പ​ക​ടം കു​റ​ഞ്ഞ​താ​യാ​ണ്​ ക​ണ​ക്കു​ക​ള്‍. 2018-19ല്‍ ​ഒ​രു ല​ക്ഷം വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ 305 അ​പ​ക​ട​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. 2020ല്‍ ​അ​ത്​ 188 ആ​യി കു​റ​ഞ്ഞു.
സം​സ്ഥാ​ന​ത്താ​കെ 4592 അ​പ​ക​ട സാ​ധ്യ​ത സ്ഥ​ല​ങ്ങ​ളു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി. ദേ​ശീ​യ​പാ​ത​യി​ലാ​ണ്​ 1286 എ​ണ്ണം. സം​സ്ഥാ​ന പാ​ത​യി​ല്‍ 1462 എ​ണ്ണ​വും മ​റ്റ്​ റോ​ഡു​ക​ളി​ല്‍ 1844 ഉം. ​അ​പ​ക​ട​ത്തി​നും മ​ര​ണ​ത്തി​നും കൂ​ടു​ത​ല്‍ സാ​ധ്യ​ത​യു​ള്ള​ത്​ 606 സ്ഥ​ല​ങ്ങ​ളാ​ണ്. ഇ​തി​ല്‍ 339ഉം ​ദേ​ശീ​യ​പാ​ത​യി​ലാ​ണ്. കോ​വി​ഡ്​ കാ​ല​ത്ത്​ മോ​ട്ടോ​ര്‍​വാ​ഹ​ന നി​കു​തി​യി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ്​ വ​ന്നു.​ പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ള്‍ 30.51 ശ​ത​മാ​നം കു​റ​ഞ്ഞെ​ന്നും റി​പ്പോ​ര്‍​ട്ട്​ പ​റ​യു​ന്നു.


أحدث أقدم