മുണ്ടകയത്ത് 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 52 കാരൻ അറസ്റ്റിൽ






മുണ്ടക്കയം :   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്‌റ്റിൽ.  ലക്ഷ്മണൻ മകൻ അജികുമാർ (52) ആണ് അറസ്റ്റിലായത്.

മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽ മാങ്ങാപേട്ടയിൽ ആണ് സംഭവം. 2019 മുതൽ കുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നു. പ്രതിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള മെഷീൻ പുരയിലും എത്തിച്ചായിരുന്നു പീഡനം നടത്തിയതെന്നാണ് പരാതി. 
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ പരാതിയാണ് ഇത്.
 മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.
أحدث أقدم