കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 175 പേര്‍ക്കെതിരെ കേസ്







കോട്ടയം: നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത നൂറു പേര്‍ക്കെതിരെയും കളക്ടറേറ്റില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത 75 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 

ദൃശ്യങ്ങളില്‍ നിന്ന് 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടാന്‍ ഇന്ന് രാവിലെ തന്നെ നട്ടാശേരിയില്‍ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.

സംഘര്‍ഷങ്ങളുണ്ടായാല്‍ തടയാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
أحدث أقدم