ബാലുശ്ശേരിയില്‍ 19കാരനും 15കാരിയും ഒരേമരത്തില്‍ തൂങ്ങിമരിച്ച നിലയിൽ

 


കോഴിക്കോട് : ബാലുശ്ശേരി കരുമലയില്‍ 19വയസുകാരനെയും 15വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി, പനങ്ങാട് ചൂരക്കണ്ടി അനില്‍കുമാറിന്റെ മകന്‍ അഭിനവ് (19) എന്നിവരാണ് മരിച്ചത്.

വട്ടോളി ബസാര്‍ ചൂരക്കണ്ടി മലക്ക് മുകളിലെ മരത്തില്‍ ഇന്ന് രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി ഗവ. ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പതിനഞ്ചുകാരി. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തിഎം അന്വേഷണം ആരംഭിച്ചു.


أحدث أقدم