ഒരേ റജിസ്ട്രേഷന്‍ നമ്പറില്‍ 2 വാഹനങ്ങൾ; നടപടിയെടുത്ത് എംവിഡി

ഒരേ റജിസ്ട്രേഷന്‍ നമ്പറില്‍ സ്കൂള്‍ വിദ്യാര്‍ഥികളേയുമായി സഞ്ചരിച്ച രണ്ടു വാനുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. മലപ്പുറം വലിയാടു നിന്നാണ് പരാതിയെ തുടര്‍ന്ന് ഒരേ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുളള തട്ടിപ്പ് കണ്ടെത്തിയത്. KL 7 BD1259 നമ്പറിലാണ് കാഴ്ചയിലെല്ലാം സാമ്യമുളള രണ്ടു വാഹനങ്ങള്‍ മലപ്പുറത്തുകൂടി സര്‍വീസ് നടത്തിയത്. ഇവയില്‍ ഒരു വാഹനത്തിന്  2018 മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇല്ല. ഈ വാഹനത്തിന്‍റെ യഥാര്‍ഥ റജിസ്ട്രേഷന്‍ നമ്പര്‍ KL 10 R 2848 ആണ്. രണ്ടാമത്തെ വാഹനത്തിന്‍റെ രേഖകളെല്ലാം കൃത്യമാണ്. രണ്ടാമത്തെ വാഹനത്തിന്‍റെ റജിസ്ട്രേഷന്‍ നമ്പര്‍ അടക്കമുളള രേഖകളെല്ലാം ദുരുപയോഗം ചെയ്താണ് ഫിറ്റ്്നസ് നഷ്ടമായ വാഹനം സര്‍വീസ് നടത്തിയത്.
ആല്‍പ്പറ്റക്കുളമ്പ് എല്‍.പി സ്കൂളിലെ ഇരുപതോളം കുട്ടികളേയുമായി സഞ്ചരിക്കുബോഴാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹനം പിന്തുടര്‍ന്ന് പിടികൂടിയത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഒട്ടേറെ വാഹനങ്ങള്‍ വേറേയും ജില്ലയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് വിവരം.
أحدث أقدم