സി എസ് ഡി എസ് കോട്ടയം ജില്ല നേതൃയോഗം 20 ന് പാമ്പാടിയിൽ




കോട്ടയം : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) കോട്ടയം ജില്ല പ്രവർത്തകയോഗം 2022 മാർച്ച് 20 ഞായർ ഉച്ചയ്ക്ക് രണ്ട് മുതൽ പാമ്പാടി എം ജി എം ഹൈസ്കൂൾ ഹാളിൽ ചേരും.
സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് യോഗം ഉദ്ഘാടനം ചെയ്യും.
കോട്ടയം ജില്ലയിലെ സി എസ് ഡി എസ് താലൂക്ക് പഞ്ചായത്ത്‌ കുടുംബയോഗം ഭാരവാഹികൾ പങ്കെടുക്കും.
സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, വൈസ് പ്രസിഡന്റ്‌മാരായ പ്രവീൺ ജെയിംസ്, വി പി തങ്കപ്പൻ, കെ സി പ്രസാദ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ചിന്നമ്മ ആന്റണി,ജോസഫ് പി പി, ട്രഷറർ ഷാജി മാത്യു തുടങ്ങിയവർ നേതൃത്വം നൽകും
أحدث أقدم