നവീകരിച്ച മണർകാട് പഞ്ചായത്ത് ബൈപാസ് റോഡിന്റെ ഉദ്ഘാടനവും നാമകരണ ചടങ്ങും മാർച്ച് 21 ന്





മണർകാട് :  നവീകരിച്ച മണർകാട് പഞ്ചായത്ത് ബൈപാസ് റോഡിന്റെ ഉദ്ഘാടനവും നാമകരണ ചടങ്ങും  മാർച്ച് 21 ന് വൈകിട്ട് 5 മണിക്ക് . പഞ്ചായത്ത് പ്രസിഡന്റ്  ബിജു കെ സി യുടെ സാന്നിധ്യത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വി എൻ വാസവൻ നിർവഹിക്കും.

'സിസി ജോൺ റോഡ് ' എന്നായിരിക്കും പുതിയ പേര്. മുൻ പഞ്ചായത്ത് അംഗവും പല തരത്തിലുള്ള സംഘടനയുടെ നേതൃത്വം  ഉൾപ്പെടെ വഹിച്ച ഇദ്ദേഹം മണർകാട് പഞ്ചായത്തിലെ ജനകീയനായ പഴയ പ്രധാന നേതാവുമായിരുന്നു. ഇപ്പോഴത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റായ  ജെസി ജോൺ ആദ്ദേഹത്തിന്റെ മകളാണ്.


أحدث أقدم