കൊവിഡിൽ ‘കോളടിച്ച്’ സർക്കാർ പിഴയായി പിരിച്ചെടുത്തത് 350 കോടി; മാസ്‌ക്കില്ലാത്തതിന് 213 കോടിയിലേറെ


തിരുവനന്തപുരം
കൊവിഡ് നിയന്ത്രണങ്ങൾ സർക്കാർ ഖജനാവിലെത്തിച്ചത് കോടികൾ. നിയന്ത്രണ കാലയളവിൽ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചെടുത്തത് 350 കോടി രൂപ. 2020 മാർച്ച് മുതൽ കഴിഞ്ഞദിവസം വരെ വിവിധ നിയന്ത്രണലംഘനങ്ങളിലായി നടപടി നേരിട്ടത് 65,99,271 പേരാണ്. അതായത് സംസ്ഥാനത്തെ 25 ശതമാനത്തോളംപേരും പൊലിസിന്റെ നടപടി നേരിട്ടു. 
ഏറ്റവും കൂടുതൽ പേർക്കും വിനയായത് മാസ്‌ക് ധരിക്കാത്തതാണ്. 42,73,735 പേരാണ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായത്. 2,000 രൂപ വരെ പിഴയിട്ടിരുന്നു. മാസ്‌ക് ധരിക്കാത്തതിന് മാത്രം 213 കോടി 68 ലക്ഷത്തിലേറെ രൂപ ആകെ പിഴയായി കിട്ടി. ക്വാറൻ്റൈൻ ലംഘനത്തിന് 14,981 പേർ പിടിയിലായി. 74,90,500 രൂപയാണ് ആകെ പിഴയായി കിട്ടിയത്. കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 12,27,065 പേർക്കെതിരേ നടപടിയെടുത്തു. 61,35,32,500 രൂപയാണ് ഈയിനത്തിൽ ആകെ പിഴയായി കിട്ടിയത്. നിയന്ത്രണലംഘനത്തിന് 500 മുതൽ 2,000 രൂപ വരെയാണ് പിഴയായി ഈടാക്കിയത്. കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 5,36,911 വാഹനങ്ങൾ പിടിച്ചെടുത്തു.


أحدث أقدم