കളമശേരിയിൽ മണ്ണിടിച്ചിലിൽ 4 മരണം; നിർമാണം നിർത്തിവച്ചതായി കളക്ടർ




കൊച്ചി ∙ കളമശേരി കിൻഫ്ര പാർക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയിൽ നിർമാണം നടക്കുന്നിടത്തുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. രണ്ടു പേർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ. ഒരാൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

ബംഗാളിൽനിന്നുള്ള ഏഴ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്.

അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവച്ചതായി കളക്ടര്‍ ജാഫർ മാലിക് അറിയിച്ചു. സുരക്ഷാവീഴ്ച എഡിഎം അന്വേഷിക്കും. അന്വേഷണറിപ്പോര്‍ട്ടിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂ എന്നും കലക്ടർ വ്യക്തമാക്കി.


أحدث أقدم