വർക്കലയിൽ വീടിന് തീപ്പിടിച്ചു പിഞ്ചു കുഞ്ഞടക്കം 5പേർ മരിച്ചു.





വർക്കല : വർക്കലയിൽ വീടിന് തീപ്പിടിച്ചു പിഞ്ചു കുഞ്ഞടക്കം 5പേർ മരിച്ചു. ദളവാപുരത്ത് രാഹുൽനിവാസിൽ പ്രതാപന്റെ വീടിനാണ് തീപ്പിടിച്ചത്.

മൂത്തമകൻ നിഹുലിനെ ഗുരുതരമായ പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
എല്ലാ മുറികളിലും എസി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നാണ് വിവരം. വിശദവിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.



أحدث أقدم