കോട്ടയം ജില്ലയില്‍ 58 പേര്‍ക്കു കോവിഡ്; 82 പേര്‍ക്കു രോഗമുക്തി




കോട്ടയം: ജില്ലയില്‍ 58 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.  82 പേര്‍ രോഗമുക്തരായി. 1638 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്.
      രോഗം ബാധിച്ചവരില്‍ 22 പുരുഷന്‍മാരും 28 സ്ത്രീകളും 8 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 12 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
      നിലവില്‍  549 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,47,305 പേര്‍
കോവിഡ് ബാധിതരായി.  4,45,367 പേര്‍ രോഗമുക്തി നേടി. 
     രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം-16
ചിറക്കടവ്-8
വാഴൂര്‍-6
മുണ്ടക്കയം-3
ഏറ്റുമാനൂര്‍, തലപ്പലം, പാലാ, കുറവിലങ്ങാട്, വിജയപുരം, കാണക്കാരി-2
ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, വാകത്താനം, അതിരമ്പുഴ, ഉദയനാപുരം, എരുമേലി, വൈക്കം, കുമരകം, വാഴപ്പള്ളി, കങ്ങഴ, തലയാഴം, പായിപ്പാട്, ഞീഴൂര്‍-1

أحدث أقدم