മാന്നാര്‍/ കോളേജിലേക്ക് പോകാന്‍ ബസ് കാത്ത് നിന്ന പെൺകുട്ടിയെ മാന്നാറിൽ സ്കൂട്ടറില്‍ കയറ്റികൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച വിരുദ്ധനായ അപ്പൂപ്പൻ അറസ്റ്റിലായി. ചെന്നിത്തല പ്രസാദം വീട്ടില്‍ വാസുദേവന്‍ നായര്‍ എന്ന (68)ആണ് വയസാംകാലത്ത് ഇത്തരമൊരു അതിക്രമം കാട്ടിയത്.
കോളേജിലേക്ക് പോകാന്‍ ബസിനായി ചെന്നിത്തല മഠത്തും പടി ജങ്ഷനില്‍ കൂടി നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ സ്കൂട്ടറില്‍ കല്ലുമ്മൂട് ജങ്ഷനില്‍ ഇറക്കാം എന്ന് പറഞ്ഞു കയറ്റി കൊണ്ടുപോയി കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ മാതാവ് സംഭവം അറിഞ്ഞു ചോദിക്കാന്‍ എത്തിയപ്പോൾ ഭയങ്കരന്‍ അപ്പൂപ്പന് അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിനി മാന്നാര്‍ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ അനില്‍കുമാര്‍, അഡിഷണല്‍ എസ്ഐ മാരായ മധുസൂദനന്, ബിന്ദു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവ്, അരുണ്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു എന്നിവര്‍ ചേർന്ന് അറസ്റ്റ് ചെയ്തു.