'ആ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല'; അതൃപ്തി പ്രകടമാക്കി തരൂര്‍






തിരുവനന്തപുരം : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ എഐസിസി അനുമതി നിഷേധിച്ചതില്‍ ശശി തരൂര്‍ എംപിക്ക് അതൃപ്തി. 'സിപിഎം സംസ്ഥാന സമ്മേളനത്തിലെ പരിപാടിയിലും പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് എഐസിസി അധ്യക്ഷയോട് ആലോചിച്ച് ആ പരിപാടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അത് മാധ്യമങ്ങളില്‍ വിവാദമായില്ല. ഇത്തവണയും ഈ രീതി അവലംബിക്കാമായിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങള്‍ വിവാദമാക്കി മാറ്റി.'- ശശി തരൂര്‍ പങ്കുവച്ച പ്രസ്താവനയില്‍ പറഞ്ഞു. 

'ദേശീയതലത്തില്‍ സിപിഎമ്മുമായി കോണ്‍ഗ്രസിന് നല്ലരീതിയിലുള്ള ബന്ധമാണുള്ളത്. സെമിനാര്‍ കേരളത്തിലെ വൈകാരിക വിഷയങ്ങളെ കുറിച്ചല്ല. മറിച്ച് കേന്ദ്ര-സംസ്ഥാന ബന്ധത്തെ കുറിച്ചുള്ളതായിരുന്നു. ഈ വിഷയത്തില്‍ രണ്ടു പാര്‍ട്ടികളും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങളില്ല.'-തരൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ ബൗദ്ധിക ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുന്ന വേദിയായിരുന്നു ഇതെന്നും തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് സിപിഎം നേതാക്കളെ അറിയിച്ചതായും തരൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.  


أحدث أقدم