വെന്നിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ അയ്യപ്പൻ തീയാട്ട്






പുതുപ്പള്ളി:(കോട്ടയം) : വെന്നിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ 2022 മെയ്‌ 14ന് നടക്കുന്ന അയ്യപ്പൻ തീയാട്ടിന്റെയും പന്തീരായിരം അനുഷ്ടാന കലാരൂപത്തിന്റെയും നോട്ടീസ് ക്ഷേത്രം തന്ത്രി  കണ്ഠരര് രാജീവരർക്ക് കൈമാറി.

 പന്തീരായിരം അനുഷ്ഠാന കലാരൂപത്തിന്റെ നോട്ടീസ് പ്രകാശനം നേരത്തെ മള്ളിയൂർ വൈഷ്ണവ ഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ  മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിച്ചിരുന്നു. പന്തീരായിരത്തിന് വേണ്ടിയുള്ള ദ്രവ്യ, സാമ്പത്തിക സമർപ്പണവും ആ അവസരത്തിൽ നടന്നു.

അനുഷ്ഠാന കലരാത്‌നം തിയ്യടി രാമൻ നമ്പ്യാരാണ് അയ്യപ്പൻ തിയ്യാട്ടും പന്തീരായിരവും അവതരിപ്പിക്കുന്നത്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഒറ്റ ഇരുപ്പിൽ 12,008 നാളികേരം ഒറ്റയ്ക്ക് എറിഞ്ഞു ഉടക്കുന്നതാണ് പന്തീരായിരത്തിന്റെ പ്രത്യേകത.


أحدث أقدم