കെട്ടിടനിര്‍മാണ മേഖലയില്‍ വിലക്കയറ്റ പ്രതിസന്ധി








തിരുവനന്തപുരം :  നിര്‍മാണത്തിന് ആവശ്യമായ എല്ലാ വസ്തുക്കള്‍ക്കും വിലകൂടിയതോടെ കെട്ടിടനിര്‍മാണ മേഖലയില്‍ വന്‍പ്രതിസന്ധി. 

സിമന്റ്, സ്റ്റീല്‍, കമ്പി, പി.വി.സി. തുടങ്ങി എല്ലാറ്റിനും വന്‍തോതില്‍ വില കൂടി. കോവിഡിനൊപ്പം ആരംഭിച്ച വിലക്കയറ്റമാണ് ഇപ്പോഴും തുടരുന്നത്. യുക്രൈന്‍-റഷ്യ യുദ്ധവും പരോക്ഷമായി വിലക്കയറ്റത്തിനു കാരണമായി.

വാര്‍ഷികാടിസ്ഥാനത്തില്‍ 20-25 ശതമാനം വരെയാണ് മേഖലയിലെ മൊത്തം വിലക്കയറ്റം. മൂന്നുമാസത്തിനുള്ളില്‍ നിര്‍മാണച്ചെലവ് ചതുരശ്രയടിക്ക് 250-300 രൂപ വരെ കൂടി. കോവിഡിനുശേഷം ചതുരശ്രയടിക്ക് 750-1,000 രൂപവരെ നിര്‍മാണച്ചെലവ് ഉയര്‍ന്നിട്ടുണ്ട്.


أحدث أقدم