കോട്ടയം :പാലാ :വൈക്കം റൂട്ടിലുള്ള നെല്ലിയാനി പള്ളിക്കു സമീപം മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെയാണ് നാട്ടുകാർ തൂങ്ങിയ നിലയിൽ ജോയി (50) പള്ളിത്താഴെ യുടെ മൃതദേഹം കണ്ടത്.നെല്ലിയാനി പള്ളിയുടെ പുറകു വശമുള്ള കന്നാര തോട്ടത്തിലുള്ള കുരിശിനടുത്ത് ഇയാളുടെ ഉടുമുണ്ട് കണ്ടെത്തി. തെട്ടടുത്തുള്ള റബ്ബറിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പാലായിൽ നെല്ലിയാനി പള്ളിക്കു സമീപം മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
Jowan Madhumala
0