പാമ്പാടിയിൽ മാധ്യമ പ്രവർത്തകനു നേരേ ഉണ്ടായ അതിക്രമത്തിൽ പച്ചക്കറി വ്യാപാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി


പാമ്പാടി : പാമ്പാടിയിൽ മാധ്യമ പ്രവർത്തകനു നേരേ ഉണ്ടായ അതിക്രമത്തിൽ വ്യാപാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു  ആലാമ്പള്ളി കവലയിൽ പഴം പച്ചക്കറി വ്യാപാരം നടത്തുന്ന മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജു വിനെ യാണ് പാമ്പാടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു .

കഴിഞ്ഞ മാസം പാമ്പാടിക്കാരൻ'ന്യൂസ്  ആലാമ്പള്ളി കവലയിൽ ബസ്സ് സ്റ്റോപ്പിൽ  മനുഷ്യജീവന് ഭീഷണിയായി  രണ്ട്  പഴം പച്ചക്കറി വ്യാപാര സ്ഥാപനങ്ങൾ   നാഷണൽ ഹൈവേ കൈയ്യേറി കച്ചവടം നടത്തുന്ന വാർത്ത നൽകിയിരുന്നു .വാർത്തയെ തുടർന്ന് പാമ്പാടി പഞ്ചായത്തും പോലീസ് അധികാരികളും ഇടപെട്ട് അനധികൃത കച്ചവടം മാറ്റിച്ചിരുന്നു പാമ്പാടിക്കാരൻ ന്യൂസ് പ്രസിദ്ധീകരിച്ച
ഈ വാർത്ത വൻ ജനശ്രദ്ധ ആകർഷിക്കുകയും വിവിധ തുറകളിൽ നിന്നും അനധികൃത കൈയ്യേറ്റത്തിനെതിരെ പ്രതിഷേധം ഉയരുകയും  ചെയ്തിരുന്നു . വാർത്ത ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ ഞായറാഴ്ച്ച ( 20 / 3 / 2022 ) ആലാമ്പള്ളിക്കവലയിൽ വച്ച് ബൈക്കിൽ എത്തിയ പാമ്പാടിക്കാരൻ ന്യൂസ് ചീഫ് എഡിറ്റർ ജോവാൻ മധുമലയെ സ്ഥലം കൈയ്യേറി കച്ചവടം നടത്തിയ മഞ്ഞാടി സ്റ്റോഴ്സ് ഉടമ ബിജു    തടഞ്ഞ് നിർത്തി അസഭ്യം പറയുകയും മർദ്ധിക്കാൻ ശ്രമിക്കുകയും ചെയ്തു .
മാധ്യമ പ്രവർത്തകന് നേരേ ഉണ്ടായ അതിക്രമത്തിൽ നടപടി ആവശ്യപ്പെട്ട്  മലയാളം ഓൺലൈൻ മീഡിയ , കേരള പത്രപ്രവർത്തക അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ജോവാൻ്റെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് ഇന്ന് ബിജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു .
നാട്ടിലെ ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയ മുഖം നോക്കാതെ ഇടപെട്ട് കേരളത്തിലെയും ,വിദേശ രാജ്യങ്ങളിലെയും മലയാളികളുടെ ജനപ്രിയ ന്യൂസ് ആണ് പാമ്പാടിക്കാരൻ ന്യൂസ്. കേരളം കൂടാതെ , കുവൈറ്റ് , സിംഗപ്പൂർ , ബഹറിൻ എന്നിവിടങ്ങളിൽ പാമ്പാടിക്കാരൻ ന്യൂസിന് ബ്യൂറോകളും പ്രവർത്തിക്കുന്നുണ്ട്
أحدث أقدم