പരി. പാമ്പാടി തിരുമേനിയുട ഓർമ്മപെരുന്നാളിന് ഇന്ന് തുടക്കം, മാതൃദേവാലയത്തിൽ നിന്നുള്ള പ്രദക്ഷിണം വൈകുന്നേരം 5ന് ആരംഭിക്കും




ജോവാൻ മധുമല 
പാമ്പാടി : വിശ്വാസിസഹസ്രം പങ്കെടുക്കുന്ന 
പരിശുദ്ധ 
പാമ്പാടി തിരുമേനിയുടെ 
ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചുള്ള 
പ്രദക്ഷിണം ഇന്ന് നടക്കും. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി.
വിവിധ ജില്ലകളിൽ നിന്നുള്ള 
തീർത്ഥാടകർ പങ്കെടുക്കും.

പാമ്പാടി തിരുമേനിയുടെ 
മാതൃ ദേവാലയമായ 
സെൻറ് ജോൺസ് ഓർത്തഡോക്സ് 
കത്തീഡ്രലിൽ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണം പാമ്പാടി ദയറായിൽ സമാപിക്കും.

വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രദക്ഷിണത്തിന് മെത്രാപ്പോലീത്തമാരും വൈദിക ശ്രേഷ്ഠരും നേതൃത്വം നൽകും.

വിശ്വാസികൾ ശുഭ്രവസ്ത്രധാരികളായിട്ടാണ് ഇത്തവണ പ്രദക്ഷിണത്തിൽ പങ്കെടുക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്.

പ്രദക്ഷിണം ദയറായിൽ എത്തിയശേഷം നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.

വിവിധ പള്ളികളിൽ നിന്നുള്ള തീർഥയാത്രകൾ ഉച്ചകഴിഞ്ഞ് എത്തിച്ചേരും.. കുന്നംകുളത്ത് നിന്നുള്ള സംഘമാണ് ആദ്യം ദയറായിൽ എത്തിച്ചേരുക. ഇവർക്ക് ഔപചാരിക സ്വീകരണം നൽകും.

 തീർത്ഥാടകരുമായി എത്തിച്ചേരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
أحدث أقدم