സൈക്കിള്‍ ചവിട്ടാൻ ലൈസന്‍സ് ചോദിച്ച്‌ നാലാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനിലെത്തി






നെടുങ്കണ്ടം :  സൈക്കിള്‍ ചവിട്ടാനുള്ള ലൈസന്‍സ് ചോദിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരന്‍.

നെടുങ്കണ്ടം സ്വദേശിയായ ദേവനാഥാണ് ലൈസന്‍ അഭ്യര്‍ത്ഥനയുമായി സ്റ്റേഷനിലെത്തിയത്. തന്റെ നോട്ട് ബുക്കില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയുമായാണ് നാലാം ക്ലാസുകാരന്‍ എത്തിയത്.

കുട്ടി നല്‍കിയ അപേക്ഷക്ഷയില്‍ പറയുന്നത് ഇങ്ങനെയായിരുന്നു. _സാര്‍, എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു_

അച്ഛനും അമ്മയും വീട്ടില്‍ സമയത്താണ് അപേക്ഷയുമായി കുട്ടി സ്റ്റേഷനിലെത്തിയത്. എന്തായാലും സ്റ്റേഷനിലെത്തിയ ദേവനാഥിന് മിഠായി നല്‍കിയാണ് അച്ഛനുമമ്മയ്ക്കുമൊപ്പം മടക്കി അയച്ചത്.മൂന്ന് മാസം മുന്‍പാണ് ദേവനാഥിന് അമ്മാവന്‍ സൈക്കിള്‍ വാങ്ങിനല്‍കിയത്.


أحدث أقدم