യുവാവിനെ തട്ടിക്കൊണ്ടുപോയി മദ്യത്തിൽ വിഷം ചേർത്ത് നല്കി കൊലപ്പെടുത്തി; പ്രതി പിടിയിൽ







ഇടുക്കി : പതിനേഴുകാരന് തട്ടിക്കൊണ്ടുപോയി മദ്യത്തിൽ വിഷം ചേർത്ത് നല്കി കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വന മേഖലയിൽ തള്ളി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്.

ഇടുക്കി വണ്ടൻമേടിനു സമീപം നെറ്റിത്തൊഴു മണിയംപെട്ടി ഭാഗത്തെ വനത്തിനുള്ളിലാണ് കൊലപാതകം നടന്നത്. മണിയംപെട്ടി ശക്തിവിലാസം രാജ്കുമാർ ( 17 ) ആണ് കൊല്ലപ്പെട്ടത്. 
കൊലപാതവിവരം വിവരം അറിഞ്ഞ ഉടൻ വണ്ടൻമേട് സിഐ വി.എസ് നവാസും സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ പ്രതി പ്രവീൺകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ രാത്രിയിലാണ് കൊലപാതകം നടന്നത്. പെങ്ങളുമായുണ്ടായ പ്രണയത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.  പ്രതിയും കൊല്ലപ്പെട്ട രാജ്കുമാറും ചേർന്ന് മദ്യപിക്കാനായി വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു . തുടർന്ന് മദ്യപിക്കുന്നതിനിടെ പ്രതി രാജ്കുമാർ കുടിച്ച മദ്യത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. 

കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് ലഭ്യമാകണം. കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.


أحدث أقدم