ടാറ‍ിങ്ങിനു പിന്നാലെ റോഡ് കുത്തിപ്പൊളിക്കൽ ഇനിയില്ല ; കുത്തിപ്പൊളിക്കൽ ഒരു വർഷത്തിന് ശേഷം മാത്രം




തിരുവനന്തപുരം∙ റോഡുകൾ ടാ‍ർ ചെയ്തതിനു പിന്നാലെ കുത്തിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ഇടുന്ന രീതിക്കു മാറ്റം വരുത്തുന്നു. ഇതിനായി പ്രവൃത്തികളുടെ കലണ്ടർ തയാറാക്കാൻ ജലവിഭവ, മരാമത്ത് വകുപ്പുകൾ തീരുമാനിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണു പുതിയ തീരുമാനങ്ങൾ.

ടാ‍ർ ചെയ്താൽ കുത്തിപ്പൊളിക്കൽ ഒരു വർഷത്തിനു ശേഷം മാത്രം

പുതിയതായി ടാ‍ർ ചെയ്തു പണി പൂർത്തീകരിച്ച റോഡുകൾ ഒരു വർഷത്തിനു ശേഷമേ വെട്ടിപ്പൊളിച്ചു പൈപ്പിടാൻ അനുവദിക്കാവൂ. ചോർച്ച മൂലം അടിയന്തര അറ്റകുറ്റപ്പണി, വലിയ പദ്ധതികൾ, ഉയർന്ന മുൻഗണ‍നയുള്ള പദ്ധതികൾ എന്നിവയ്ക്ക് ഇളവ്.

∙ റോഡുകളിൽ നടക്കാൻ പോകുന്ന ജോലിയുടെ കലണ്ടർ ജല അതോ‍റിറ്റിയും മരാമത്ത് വകുപ്പും റോ പോർട്ടലിൽ ഉൾപ്പെടുത്തും, ഇവ കൃത്യമായി അപ്‌‍ഡേറ്റ് ചെയ്യും. അത്യാവശ്യമായി ചോർച്ച പരിഹരിക്കാനുള്ള അനുവാ‍ദത്തിനും ഇതേ പോർട്ടലിലൂടെ ജല അതോറിറ്റി അപേക്ഷിച്ചാൽ മതി. അറ്റകുറ്റപ്പണി ഉത്തരവാ‍ദിത്ത കാലാവധി കഴിഞ്ഞ റോഡുകളിലെ ചോർച്ച അടയ്ക്കുന്നതിനു മുൻകൂറായി തുക കെട്ടിവ‍യ്ക്കേണ്ട. മരാമത്ത് വകുപ്പിനെ അറിയിച്ച ശേഷം അറ്റകുറ്റപ്പണി തുടങ്ങാം. അടിയന്തര ജോലികൾക്ക് അനുമതി നൽകാൻ റോ പോർട്ടലിൽ പ്രത്യേക സംവിധാനം.
∙ പുതിയ പൈപ്പ് കണക‍്ഷനു റോഡ് കുഴിക്കുന്നതു മുതൽ പുനർ നിർമാണം വരെയുള്ള ഉത്തരവാ‍ദിത്തം ജല അതോറിറ്റിക്ക് ആയിരിക്കും. ചോർച്ചയ്ക്കും അറ്റകുറ്റപ്പണി‍ക്കായും കുഴി‍ക്കേണ്ട റോഡും പുനർനിർ‍മിക്കേണ്ടത് ഇനി മുതൽ ജല അതോറിറ്റി തന്നെയാകും. അറ്റകുറ്റപ്പണി മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് ഉറപ്പാക്കേണ്ട ചുമതല മരാമത്ത് എൻജിനീയർമാർക്കാണ്. ഇരു വകുപ്പുകളിലെയും എക്‌സിക്യൂ‍ട്ടീവ് എൻജിനീയർ തലത്തിൽ സംയുക്ത പരിശോധന നടത്തണം.

∙ പരിപാലന കാലയളവിലെ (ഡിഫക്ട് ലയബിലിറ്റി പിരീ‍ഡ്) റോഡുകൾ കുഴി‍ക്കും മുൻപ് പുനർ നിർമാണത്തിനുള്ള തുകയുടെ 10% മരാമത്ത് വകുപ്പിന് ജലഅതോറിറ്റി കെട്ടിവയ്ക്കണം. പൈപ്പ് ഇടൽ ജോലികൾ കൃത്യസമയത്തു പൂർത്തിയാക്കണം. വൈകിയാൽ ‍ഡെപ്പോസിറ്റ് തുകയിൽ നിന്ന് ആനുപാതികമായ തുക ഈടാക്കാം. അതോറിറ്റി ചെയ്ത ജോലികളുടെ വിശദമായ ബോർഡും സ്ഥാപിക്കണം


أحدث أقدم