യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിഇന്ന് പുലർച്ചെയോടെയാണ് സംഭവം.


തൃശ്ശൂര്‍  കേച്ചേരിയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കേച്ചേരി സ്വദേശി  കറപ്പം വീട്ടിൽ 45 വയസ്സുള്ള  ഫിറോസാണ് കൊല്ലപ്പെട്ടത്. വാടക ക്വാർട്ടേഴ്സിൽ വെച്ചാണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ക്വാർട്ടേഴ്സിലെത്തിയ രണ്ടംഗ സംഘം മാരകായുധമായി വയറ്റിൽ കുത്തുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
أحدث أقدم