പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കി അറസ്റ്റിലായി.



ഇടുക്കി/ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിലിറങ്ങിയ പ്രതി കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ അറസ്റ്റിലായി. ഇടുക്കി അറക്കുളം ആലാനിക്കല്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ഒഴുങ്ങാലില്‍ ജഗദീഷ് (28) ആണ് അറസ്റ്റിലായിരിക്കുന്നത്.
2013-ല്‍ നീലൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ജഗദീഷ് പരോളിലിറങ്ങിയത്. കാമുകിയെ സ്വന്തമാക്കാൻ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ജഗദീഷ് ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വന്നിരുന്നത്.

കോവിഡിനെ തുടര്‍ന്നാണ് ജഗദീശിന് പരോള്‍ അനുവദിക്കുന്നത്. എന്നാല്‍ പരോളിലിറങ്ങിയ പ്രതി മറ്റൊരു വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ കേസില്‍ ഇപ്പോൾ അറസ്റ്റിലാവുകയായിരുന്നു.
أحدث أقدم