മണർകാട് പഞ്ചായത്ത് ഓഫീസ് പരിസരം മാലിന്യ കൂമ്പാരത്താൽ സമ്പന്നം.





മണർകാട്: മണർകാട് പഞ്ചായത്തിനു സമീപത്തായി അധികാരികൾ എന്നും കടന്നുപോകുന്ന റോഡിിന്റെവശം മാലിന്യ സംഭരണ കേന്ദ്രമായി മാറുന്നു.

ഇത് പൊതുജനങ്ങൾക്ക്  വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി  പരാതികൾ നല്കിയിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല.

വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകൾ വന്നുപോകുന്ന പല ഓഫീസുകളും പ്രവർത്തിക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. എന്നിട്ടും മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി കൈക്കൊള്ളാത്തത്  ആരെയൊ സഹായിക്കുവാൻ വേണ്ടിയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ദേശീയ പാതയോരമായ ഐരാറ്റുനടയിൽ മാലിന്യം കുന്നു കൂടിയത് പാമ്പാടിക്കാരൻ ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായത്.

 
أحدث أقدم