റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു






 മൂവാറ്റുപുഴ : തീക്കൊള്ളി പാറയിൽ റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിക്ക് സമീപം താമസിക്കുന്ന കുന്നേൽ വീട്ടിൽ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെ. എൻ. അജയകുമാർ (58) ആണ് മരിച്ചത്.

 ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിൽ തീകൊള്ളിപാറയിൽ എത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 ഫയർഫോഴ്സും,പൊലീസും സ്ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല. അത്മഹത്യ കാരണമെന്താണെന്ന് മൂവാറ്റുപുഴ പൊലീസ് അന്വേഷിക്കുന്നു.

 സാമ്പത്തിക പ്രശ്നങ്ങളാണ് അത്മഹത്യയുടെ കാരണമെന്നാണ് സൂചന. മൃദുദേഹം പോസ്റ്ര് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും . ഭാര്യ: ഉമാദേവി . മകൾ: കീർത്തന . മരുമകൻ : അമൽ.


أحدث أقدم