ക്രൂഡ് ഓയില്‍ വില കുതിക്കുന്നു; ഒറ്റദിവസം ഏഴു ശതമാനം വര്‍ധന

 



ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു. ഒറ്റദിവസം കൊണ്ട് ഏഴു ശതമാനമാണ് വര്‍ധിച്ചത്. ബെന്റ് ക്രൂഡ് വില ബാരലിന് 117 ഡോളറിലെത്തി. നാലു മാസം കൊണ്ട് 33 ഡോളര്‍ ആണ് കൂടിയത്. 

രാജ്യത്ത് ഇന്ധന വിലയും വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. 137 ദിവസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. 

നാലു മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ധന വില കൂടുന്നത്. റഷ്യ യുക്രെയ്ൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.
أحدث أقدم