നെടുമങ്ങാട് കരിപ്പൂരു മാണിക്കപുരം കുറുങ്ങണംകോട് തടത്തരികത്തു വീട്ടില്‍ പരേതനായ സുരേഷ് സിന്ധു ദമ്ബതികളുടെ ഏക മകന് സൂരജ് (13)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം.
കളിച്ചു കൊണ്ട് നിന്ന സൂരജ് കയര്‍ കഴുത്തില്‍ കുരുങ്ങി പിടയുന്നത് കണ്ട അമ്മൂമ്മ പുഷ്പ ഓടിച്ചെന്നു കയര്‍ മുറിച്ചിട്ടു. ഇതിനിടയില്‍ ഇവര്‍ കാല് വഴുതി സമീപത്തെ കുഴിയില്‍ വീണു. ഇവര്‍ക്കും പരിക്കേറ്റു.
രണ്ടു പേരെയും ഉടന്‍ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂരജ് മരിച്ചിരുന്നു. സാരമായി പരിക്കേറ്റ അമ്മൂമ്മ പുഷ്പയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.