ടാങ്ക​ർ ലോ​റി സ​മ​രം പി​ൻ​വ​ലി​ച്ചു.


എ​റ​ണാ​കു​ള​ത്തെ ബി​പി​സി​എ​ൽ, എ​ച്ച്പി​സി​എ​ൽ ക​മ്പ​നി​ക​ളി​ലെ ടാ​ങ്ക​ർ ലോ​റി സ​മ​രം പി​ൻ​വ​ലി​ച്ചു. ജി​ല്ലാ ക​ള​ക്ട​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ജി​എ​സ്ടി അ​ധി​കൃ​ത​രി​ൽ​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു​കി​ട്ടി​യ​താ​യി പെ​ട്രോ​ളി​യം പ്രോ​ഡ​ക്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു.

ര​ണ്ട് ക​മ്പ​നി​ക​ളി​ലാ​യി 600ഓ​ളം ലോ​റി​ക​ളാ​ണ് പ​ണി​മു​ട​ക്കി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ പ​കു​തി ശ​ത​മാ​നം പ​മ്പു​ക​ളും നി​ശ്ച​ല​മാ​യി. ഡീ​സ​ല്‍, പെ​ട്രോ​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ ഫ​ര്‍​ണ​സ് ഓ​യി​ല്‍, മ​ണ്ണെ​ണ്ണ, എ​ടി​എ​ഫ് എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു.

13 ശ​ത​മാ​നം ടാ​ക്‌​സ് ന​ല്‍​കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​തോ​ടെ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു നി​ര്‍​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​രാ​ര്‍​പ്ര​കാ​രം സ​ര്‍​വീ​സ് ടാ​ക്‌​സ് 18 ശ​ത​മാ​നം അ​ട​യ്‌​ക്കേ​ണ്ട​ത് എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​ണ്. എ​ന്നാ​ല്‍ ക​മ്പ​നി അ​ഞ്ച് ശ​ത​മാ​നം മാ​ത്രം അ​ട​യ്ക്കു​മെ​ന്നും ബാ​ക്കി 13 ശ​ത​മാ​നം ലോ​റി ഉ​ട​മ​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്നു​മാ​ണ് അ​റി​യി​ച്ച​ത്.

^
أحدث أقدم