തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊന്നു

തിരുവനന്തപുരം പാലോട് ഭാര്യ ഭർത്താവിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി.
പാലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് കൊല്ലപ്പെട്ടത്.
ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
കുടുംബവുമൊത്ത് സമീപത്തെ വെമ്പ് ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി എത്തിയ ശേഷമാണ് കൊലപാതകം നടന്നത്.
വലിയ കല്ലും ടെെലുമുപയോഗിച്ചാണ് സൗമ്യ ഷിജുവിനെ പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ ഷിജു തൽക്ഷണം മരിച്ചു.
വിദേശത്തായിരുന്ന ഷിജു ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
ഇവർക്ക് മൂന്നു കുട്ടികളുണ്ട്.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന് ലഭിച്ച വിവരം.
أحدث أقدم