വൈവിധ്യങ്ങളുടെ നാട്, ഒരൊറ്റ ജനത'- ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ താരങ്ങളുടെ പ്രാർഥനാ ചിത്രം

'

 
മനാമ : ബെലാറസിനെതിരായ പോരാട്ടം തുടങ്ങും മുൻപ് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ പ്രാർഥിക്കുന്ന ചിത്രം ഇന്റർനെറ്റിൽ തരം​ഗം തീർത്തു. ഇന്ത്യയുടെ വൈവിധ്യത്തിന്റെ നേർ ചിത്രമാണ് ഫോട്ടയിൽ കാണാൻ സാധിക്കുന്നത്. ബെലാറസിനെതിരായ സൗഹൃദ ഫുട്‌ബോളിൽ പരാജയപ്പെട്ടെങ്കിലും താരങ്ങളുടെ പ്രാർഥാനാ ചിത്രം ആരാധകരുടെ ഹൃദയം കീഴടക്കി. 

ശനിയാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് പ്രാർഥിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് ആരാധകർ നെഞ്ചേറ്റിയത്. ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ഈ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു.


أحدث أقدم