ചെന്നൈ; തമിഴ് നടൻ ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനുമായ ടി രാജേന്ദർറിന്റെ കാറിടിച്ച് ചികിത്സയിലായിരുന്ന യാചകൻ മരിച്ചു. 70 കാരനായ മുനുസ്വാമിയാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ ശെൽവത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടു. മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ്.
കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞു റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. സംഭവ സമയത്ത് രാജേന്ദറിന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു.
മുനുസ്വാമിയെ ഇടിച്ച കാർ കുറച്ച് മുന്നോട്ടു പോയ ശേഷമാണ് നിർത്തിയത്. രാജേന്ദർ തന്നെയാണ് ആംബുലൻസ് വിളിച്ച് മുനുസ്വാമിയെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെത്തിച്ചത്. ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു