മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു




തൊടുപുഴ: മൂന്നാര്‍ ചിത്തിരപുരം വ്യൂ പോയിന്‍റിന് സമീപം മിന്നലേറ്റ് വിനോദസഞ്ചാര സംഘത്തിലെ യുവാവ് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. 

വൈകീട്ട് 5.45നാണ് സംഭവം.  ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂര്‍ പടവരാട് സ്വദേശി സുമന്‍ സൈമണ് (34) മിന്നലേറ്റ് കാലിന് പരിക്കുണ്ട്.

ശനിയാഴ്ച പകലാണ് നാല്‍വര്‍സംഘം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. ചിത്തിരപുരം വ്യൂ പോയിന്‍റിന് സമീപം പാറയില്‍ കയറി ചിത്രം പകര്‍ത്തുന്നതിനിടെയാണ് മിന്നലേറ്റത്.
തൃശൂരില്‍ മെഡിക്കല്‍ റപ്പായി ജോലി ചെയ്യുകയായിരുന്നു ലൈജു ജോസ്. ജോസ് - ലൈല ദമ്പതികളുടെ മകനാണ്. സഹോദരന്‍ ജിതു.

കാലിന് ഗുരുതര പരിക്കേറ്റ സുമന്‍ സൈമണിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലൈജു ജോസിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.



أحدث أقدم