സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുന്നു







 കോട്ടയം ഴകേരള ചരിത്രത്തിലാദ്യമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ
 നൽകുന്നു.

 മുഖ്യമന്ത്രിയുടെ  വിദ്യാർഥി പ്രതിഭാ പുരസ്കാര* പദ്ധതിയിലൂടെയാണ് ഈ സുപ്രധാന കാൽവെയ്പ്പ് നടത്തുന്നതെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr. R ബിന്ദു പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ വിദ്യാർഥികൾക്കാണ് പുരസ്കാരം. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് കേരള സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിപിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.   

ഓരോ സർവ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദം നേടിയവർക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നൽക്കുകയെന്ന് മന്ത്രി കോട്ടയത്ത്‌ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾക്കായി ആയിരം കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.
أحدث أقدم