ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു

ദോഹ : പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഖത്തറില്‍ (Qatar) നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് കറുകടപ്പാടത്ത് ഇത്തിക്കണ്ണന്‍ ചാലില്‍ നാസര്‍ (50) ആണ് മരിച്ചത്.
അല്‍ഖോറില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു അദ്ദേഹം. 30 വര്‍ഷത്തിലേറെയായി ഖത്തറില്‍ പ്രവാസിയാണ്. രാവിലെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ - ഷിജി നാസര്‍. മകന്‍ - മുഹമ്മദ് ഇര്‍ഫാന്‍. തൃശൂര്‍ ജില്ലാ സൗഹൃദ വേദി കൈപ്പമംഗലം ഏരിയ പ്രവര്‍ത്തകനായിരുന്നു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി തൃശൂര്‍ ജില്ലാ സൗഹൃദ വേദി പ്രവര്‍ത്തകര്‍ അറിയിച്ചു. സഹോദരന്‍ ജലീല്‍ ഖത്തറിലുണ്ട്.
أحدث أقدم