ജേർണൽ ന്യൂസ് ചീഫ് എഡിറ്റർ ഉമേഷ്‌ കുമാർ കേരള പത്ര പ്രവർത്തക അസോസിയേഷന്റെ കഴക്കൂട്ടം മേഖല പ്രസിഡന്റായി ചുമതലയേറ്റു.





തിരുവനന്തപുരം : കേരള പത്ര പ്രവർത്തക അസോസിയേഷന്റെ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖല പ്രസിഡന്റായി  ജേർണൽ ന്യൂസ് ചീഫ് എഡിറ്റർ ഉമേഷ്‌ കുമാർ ചുമതലയേറ്റു.കേരളത്തിന്റെ ഐ ടി തലസ്ഥാനമായ കഴക്കൂട്ടം മാധ്യമശ്രദ്ധ എപ്പോഴും ആകർഷിക്കുന്ന ഒരിടമാണെന്നും,പ്രാദേശിക മാധ്യപ്രവർത്തകരുടെ കൂട്ടായ്മയായ കേരള പത്ര പ്രവർത്തക അസോസിയേഷന്റെ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖല പ്രസിഡന്റായി പ്രവർത്തിക്കുവാൻ കഴിയുന്നത് വളരെ വലിയ നേട്ടമാണെന്നും ഉമേഷ് കുമാർ പറഞ്ഞു.അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജേർണൽ ന്യൂസിന്റെ ചെയർമാനുംചീഫ് എഡിറ്ററും,ഗായകനും,മലയാളം ഓൺലൈൻ മീഡിയ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഉമേഷ് കുമാർ.കേരള പത്ര പ്രവർത്തക അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവനന്തപുരം വൈഎംസിഎ ഹാളിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.പത്മഭൂഷൺ ഡോ നമ്പി നാരായണൻ വീശിഷ്ട അതിഥിയായി.

പ്രമുഖ മാധ്യമ പ്രവർത്തകൻ ഹരി എസ് കർത്ത ,തിരുവനന്തപുരം നഗരസഭ കൗൺസിലർ വി വി രാജേഷ്
കെ.എം.ജെ.എ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ, ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ്‌ സലിം മൂഴിക്കൽ, ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എസ് ഉണ്ണികൃഷ്ണൻ, സന്തോഷ്‌ പാറശാല ,ജില്ലാ ജോയിൻ സെക്രട്ടറി എം വേണുഗോപാലൻ പിള്ള, ആറ്റിങ്ങൽ മേഖല പ്രസിഡന്റ്‌ ദീപു ആറ്റിങ്ങൽ, വർക്കല മേഖല പ്രതിനിധി ധനീഷ്, കിളിമാനൂർ മേഖല പ്രതിനിധി ജയൻ, കാട്ടാക്കട മേഖല പ്രസിഡന്റ്‌ കിരൺ, കാരക്കോണം മേഖല പ്രസിഡന്റ്‌ സജി ചന്ദ്രൻ, പൂന്തുറ മേഖല പ്രസിഡന്റ്‌ സുബൈർ, തിരുവനന്തപുരം മേഖല പ്രസിഡന്റ്‌ അനൂപ് തുടങ്ങിയവർ സംസാരിച്ചു.കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ യാസിർ ഷറഫുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ ഷാഹിനാസ് ഇസ്മായിൽ നന്ദി രേഖപ്പെടുത്തി.
أحدث أقدم