നഗ്നശരീരത്തിൽ യുക്രൈൻ പതാക പെയിൻ്റടിച്ച് സ്ത്രീകൾ,റഷ്യൻ ആക്രമണത്തിനെതിരെ പ്രതിഷേധം








പാരീസ് : യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ പാരീസിൽ നടന്ന ഒരു പ്രതിഷേധമാണ് വ്യത്യസ്തമായത്. പാരീസിലെ ഫെമിനിസ്റ്റ് സംഘമായ ഫെമെൻ ആണ് ടോപ്‌ലെസ്സായി പ്രതിഷേധം സംഘടിപ്പിച്ചത്. 

നഗ്നശരീരത്തിൽ യുക്രൈൻ പതാക പെയിൻറ് അടിച്ച് ആണ് അമ്പതോളം സ്ത്രീകൾ പ്രതിഷേധവുമായി ഈഫൽ ടവറിന് മുമ്പിലെത്തിയത്.

പുട്ടിന്റെ യുദ്ധം അവസാനിപ്പിക്കുക, പുട്ടിന്റെ യുദ്ധം ക്രൂരം എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു വനിതകളുടെ പ്രതിഷേധം. മീഡിയ കമ്പനിയായ വിസ്ഗ്രേഡ് 24ആണ് പ്രതിഷേധത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തത്.

 ‘വ്ലാഡിമർ പുട്ടിൻ യുക്രെയ്ൻ ജനതയെ മുഴുവൻ ബന്ദികളാക്കിയിരിക്കുകയാണ്. ജനങ്ങൾ നിരന്തരം ഭീഷണികൾക്ക് ഇരകളാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. അവർക്ക് എങ്ങോട്ടും ഓടിപ്പോകാനില്ല. ലോക ഭൂപടത്തിൽ നിന്ന് പുട്ടിൻ ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കുന്നു.’ എന്നാണ് ഫെമെൻ എന്ന സംഘടന അവരുടെ വെബ്സൈറ്റിൽ കുറിച്ചത്.
أحدث أقدم