മാസ്‌ക് മാറ്റാനൊരുങ്ങി കേരളം. പൊതുസ്ഥലത്ത് മാസ്‌ക് നീക്കുന്നതടക്കമുള്ള ഇളവുകള്‍ പരിഗണനയില്‍.ഘട്ടം ഘട്ടമായി മാസ്‌ക് മാറ്റിയേക്കും വിശദമായി അറിയാം


പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കുന്നതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍.
നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമികഘട്ട ആലോചനകള്‍ ആരംഭിച്ചു.
മാസ്‌ക് ഘട്ടം ഘട്ടമായി മാറ്റാം എന്ന് ഒരു വിഭാഗ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍
ധൃതി പിടിച്ച് തീരുമാനം വേണ്ടെന്ന് വിദഗ്ധസംഘം സര്‍ക്കാരിനെ അറിയിച്ചു.
ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഒരു മാസം കാത്തിരുന്ന ശേഷം അന്തിമ തീരുമാനം ആകാമെന്നാണ് നിര്‍ദ്ദേശം.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് പൂര്‍ണ്ണമായും നീക്കാതെ ആശുപത്രികളിലും റയിവേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും നിര്‍ബന്ധമാക്കിയേക്കും.
പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കുട്ടികളും മാസ്‌ക് അഴിക്കാന്‍ അനുവദിച്ചേക്കില്ല.
പഞ്ചാബില്‍ എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കി.
യുഎഇയില്‍ മാസ്‌ക് കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു.
أحدث أقدم