പാറമടക്കുളത്തിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു. ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി..









കോട്ടയം  : മറിയപ്പള്ളി മുട്ടത്തെ പാറമടക്കുളത്തിൽ വീണ ലോറി കരയ്ക്ക് എത്തിച്ചു. ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.. വെള്ളിയാഴ്ച രാത്രി ഒൻപതേമുക്കാലയോടെയാണ് ലോറി അപകടത്തിൽ പെട്ടത്.

ലോറിയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ തിരുവനന്തപുരം കരുമാനൂര്‍ പാറശാല സ്വദേശി എസ്.എസ് ഭവനില്‍ ബി.അജികുമാറിനെ ലോറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

പോലീസിന്റെയും ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ശനിയാഴ്ച്ച വൈകുന്നേരം 4 മണിയോടെ ലോറി പാറക്കുളത്തിൽ നിന്നും കരയ്ക്ക് എത്തിച്ചത്.

പ്രദേശത്തെ ഗോഡൗണിൽ വളം കയറ്റാൻ എത്തിയ ലോറിയാണ് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് പാറമടയിൽ വീഴുകയായിരുന്നു

ലോറി പാറമടയുടെ ആഴത്തിലേയ്ക്കു മുങ്ങിപ്പോയിരുന്നു

ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചു എങ്കിലും കുളത്തിലെ ചെളിയിൽ കിടന്നതുമൂലം ലോറി ഉയർത്താൻ താമസം നേരിട്ടു.
أحدث أقدم