വംശനാശഭീഷണി നേരിടുന്ന അത്യപൂർവ്വ കൊമ്പൻസ്രാവ് അബദ്ധത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലയിലായി.

വംശനാശഭീഷണി നേരിടുന്ന കൊമ്പൻസ്രാവ് അബദ്ധത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലയിലായി.
കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മാല്‍പെയില്‍ വ്യാഴാഴ്ചയാണ് അപൂര്‍വ്വ ഇനം മത്സ്യം വലയിലായത്. മീനിനെ തിരിച്ചറിയാതെ ലേലത്തില്‍ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
10 അടി നീളമുള്ള മീന്‍ ഏകദേശം 250 കിലോ​ഗ്രാം തൂക്കമുള്ളതായിരുന്നു. 'സീ കാപ്റ്റന്‍' എന്ന ബോട്ടിലെ തൊഴിലാളികളുടെ വലയിലാണ് മീന്‍ ‌കുരുങ്ങിയത്. ഫിഷറീസ് വകുപ്പോ വനവകുപ്പ് ഉദ്യോ​ഗസ്ഥരോ ഇതേക്കുറിച്ച്‌ അറി‍ഞ്ഞിരുന്നില്ല. മം​ഗലാപുരത്തുനിന്നുള്ള ഒരു വ്യാപാരിയാണ് മീനിനെ വാങ്ങിയത്.

"ഈ മീന്‍ വിഷമുള്ളതല്ലെങ്കിലും വംശനാശഭീഷണി നേരിടുന്ന ഇനമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ തീരത്ത് ഇവയെ 10 തവണയില്‍ താഴെ മാത്രമേ കണ്ടിട്ടുള്ളു", കെയൂ-പിജിസി മറൈന്‍ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശിവകുമാര്‍ ബി എച്ച്‌ പറഞ്ഞു. കടുവയെയോ ആനയെയോ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷയ്ക്ക് സമാനമായ ശിക്ഷ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചേക്കാം.
أحدث أقدم