ഫുട്ബോൾ മത്സരത്തിനിടെ താൽകാലിക ​ഗാലറി തകർന്നു; നിരവധി പേർക്ക് പരിക്കേറ്റു


 
 
മലപ്പുറം:  വണ്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടെ താൽകാലിക ​ഗാലറി തകർന്ന് വീണ് അപകടം. നൂറ് കണക്കിന് കാണികൾ തിങ്ങിനിറഞ്ഞിരുന്ന ​ഗാലറിയാണ് തകർന്നുവീണത്. അപകടത്തിൽ നാൽപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 

സെവൻസ് ഫുട്‌ബോൾ ഫൈനൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വണ്ടൂരിലെയും നിലമ്പൂരിലെയും ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 

രണ്ട് ദിവസമായി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നെന്നും ഇതാണ് ​ഗാലറി തകരാൻ കാരണമെന്നുമാണ് നി​ഗമനം.


أحدث أقدم