"പുരുഷാംഗനമാരുടെ ചമയവിളക്കിന്റെ ശോഭയില്‍" കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രം




കൊല്ലം : മീനം പത്തിനും പതിനൊന്നിനും പുരുഷന്മാര്‍ സ്ത്രീ വേഷത്തില്‍ ചമയവിളക്കേന്തുന്ന ആചാരപ്പെരുമ കൊറ്റംകുളങ്ങര ക്ഷേത്രത്തിന് മാത്രം സ്വന്തം.  ആയിരക്കണക്കിന് പുരുഷന്മാര്‍ സ്ത്രീവേഷമണിഞ്ഞ് ഇന്നലെ ചമയവിളക്കേന്തി. രണ്ടുദിവസം നീളുന്ന താണ് പുരുഷാംഗനമാരുടെ ചമയവിളക്കേന്തൽ. 

കോവിഡ് കാല നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും നടക്കാതിരുന്ന ചമയവിളക്കെടുപ്പിന് ഇത്തവണ ഇരട്ടി ആവേശമാണ,

കേരളത്തിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയിലെ ചവറ മേജര്‍ ശ്രീ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രം.ഇവിടെ പ്രധാന ആചാരമായ ചമയവിളക്ക് ഏറെ പ്രശസ്തമാണ്. 

 അഭീഷ്ടകാര്യ സാധ്യത്തിനാണ് പുരുഷന്‍മാര്‍ സ്ത്രീ വേഷത്തില്‍ ചമയവിളക്ക് എടുക്കുന്നത്. വിളക്കെടുപ്പിനായി ആയിരക്കണക്കിനു പുരുഷന്മാരാണ് സ്ത്രീ വേഷത്തില്‍ ക്ഷേത്രത്തില്‍ എത്താറുളളത്. ആണ്‍ മക്കളെ പെണ്‍കുട്ടികളാക്കിയും, ഭര്‍ത്താക്കന്‍മാരെ യുവതികളാക്കിയും വിളക്ക് എടുപ്പിക്കുന്നവർ ഉണ്ട്.
ചിട്ടയായ വ്രതശുദ്ധിയോടെ വേണം ചമയവിളക്ക് എടുക്കാന്‍.

 



أحدث أقدم