ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു






കോയമ്പത്തൂർ :  ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് മരണം.

 ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലകും സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റുമായിരുന്നു.

 ബിറ്റ്‌സ് പിലാനിയില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം വാല്‍ചന്ദ് നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയും ആയിരുന്നു. ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബെംഗളൂരു എന്നിവയുടെ ചെയര്‍മാനായും എംഡിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
أحدث أقدم