കാത്തിരിപ്പിന് വിരാമമായി, ആസിയൻ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുന്നു


സന്ദീപ് എം സോമൻ
ന്യൂസ് ബ്യൂറോ, സിംഗപ്പൂർ

സിംഗപ്പൂർ :  ഇപ്പോൾ സിംഗപ്പൂർ എയർലൈൻസ് കൊച്ചിയിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ നടത്തുന്നു. ഇത് ശൈത്യകാല ഷെഡ്യൂളിൽ പ്രതിവാരം രണ്ടുതവണ വിമാന സർവീസ് നടത്താൻ സിംഗപ്പൂർ എയർലൈൻസ് തീരുമാനിച്ചു.

മലേഷൃയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 1 മുതൽ ആഴ്ചയിൽ രണ്ടുതവണ എയർ ഏഷൃയുടെ സർവീസ് ആരംഭിക്കും, ജൂലൈയിൽ ഇതോടെ ആസിയൻ രാജ്യങ്ങളിൽ നിന്നുള്ള കണക്ടീവിറ്റി ആഴ്ചയിൽ 17 ആയി ഉയരും.

2022 ജൂലൈ 1 മുതൽ കുലാലംപൂർ-കൊച്ചി പ്രതിദിന ഫ്ലൈറ്റുകൾ മലിൻഡോ ആരംഭിക്കും.

മലേഷ്യൻ എയർലൈൻസ് ഡിസംബർ 1 മുതൽ പ്രതിവാര 4 കൊച്ചി വിമാനങ്ങൾ ആരംഭിക്കാനും പദ്ധതിയിടുന്നു.

തായ് എയർ ഏഷ്യ മെയ് മുതൽ ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയിൽ രണ്ടുതവണ ഫ്ലൈറ്റുകൾ ആരംഭിക്കാൻ തയ്യാറെടുപ്പിലാണ്.
أحدث أقدم